Malayalam lyrics
ചന്ദനരേണുവണിഞ്ഞൊരു പൂവിതള- ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ- യലയിളകി ഓമനതൻ പുഞ്ചിരിയായ് മാനത്തെ പാൽക്കടവിൻ പവിഴക്കല്‌പടവിൽ... വാടാപ്പൂ വിതറും കണ്മണിയേ (മാനത്തെ...) തുളുമ്പും തേൻകണമോ നുരയും ചുണ്ടിലും മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും) ഇളമീക്കനവുകളിൽ നിറയെ പാൽമണമോ വെൺതൂവൽക്കുളിരേകും തളിരോ പനിമതിയോ (ചന്ദന...) വസന്തം നൽകിയതോ കുഞ്ഞിക്കാൽത്തളകൾ അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം) നിനവിൻ തുമ്പിലയിൽ നറുനെയ്‌പ്പായസമോ വരവേൽക്കും ശാരികതൻ മധുരം കളമൊഴിയോ (മാനത്തെ...)
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: തൂവൽസ്പർശം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തൂവൽസ്പർശം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം