Malayalam lyrics

മുത്തുക്കുട ചൂടി നീ വാ...ആ..ആ..
മുത്തണിഞ്ഞ തേരിൽ നീ വാ..ആ...ആ..
പൂനിലാവായ് നീ പോരുമോ
പൂങ്കുളിരായ് ഞാൻ പോരുന്നേ
(മുത്തുക്കുട)
താഴവരയിൽ താമരപ്പൂക്കൾ
നീളേ തേൻ മൂടി നിൽക്കുന്നൂ
മാമലയിൽ മോദമായിന്ന്
ആ മയിലുമാടുന്നു
(താഴ്വരയിൽ)
വിരുന്നു വരുന്നു പറന്നു മുന്നിൽ
കിളികളാനന്ദമായ്
(വിരുന്നു)
പുഴയരികിലെ കുളിരലകളായ് നീ വാ
മനസ്സിലെ മധുരം പകർന്നു നൽകാൻ
ആടിയാടി വാ നീയോടി വാ
പാടിയാടി വാ നീ തേടി വാ
(മുത്തുക്കുട)

Song video

Watch on YouTube

Song information

Music: രഘു കുമാർ

Lyricist: ചുനക്കര രാമൻകുട്ടി

Singer: സതീഷ് ബാബുസിബല്ല സദാനന്ദൻ

Film/album: ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ

Explore this song