Malayalam lyrics
മൂടല്മഞ്ഞിന് ആടചുറ്റി മുത്തുമാല മാറില്ച്ചാര്ത്തി മൂകരജനിയിൽ നീലമിഴിയിലെ കാവ്യമലരുകള് തൂകി എന്തോ ഓര്ക്കും രൂപവതി (മൂടല്മഞ്ഞിന്...) തെന്നലോ നിന് തേങ്ങലോ ഈ അല്ലില്ത്തങ്ങി നില്പൂ താരമോ നിന് ബാഷ്പമോ ഈ രാവില് മങ്ങി നില്പൂ നാദമാകാന് നിന്റെ ചുണ്ടില് വെമ്പിടുന്ന മൗനം കാണാതെ നിന്നംഗലാവണ്യം നിര്മ്മാല്യമാക്കി പോയതാരോ (മൂടല്മഞ്ഞിന്...) ലാലലലാലലലാ..... പുഷ്പമോ നിന് സ്വപ്നമോ ഈ കാട്ടുവള്ളി തോറും ഓളമോ നിന് ഓര്മ്മയോ ഈ തീരഭൂവിലെങ്ങും ഗാനമാകാന് നിന്റെ നെഞ്ചിന് കൂട്ടില് മേവും രാഗം കേള്ക്കാതെ ഏലസ്സില് നീലിച്ച പാടൊന്നു നല്കി പോയതാരോ (മൂടല്മഞ്ഞിന്...)
Song video
Song details
Music: രാജസേനൻ
Film/album: ചില നിമിഷങ്ങളിൽ
- Singer: കെ ജെ യേശുദാസ്
- Film / album: ചില നിമിഷങ്ങളിൽ
- Composer: രാജസേനൻ
- Lyricist: പൂവച്ചൽ ഖാദർ