Malayalam lyrics
പൊന് കൊരലാരപ്പട്ടം കളഞ്ഞുകിട്ടിയ തങ്കം അതു കൊണ്ടൊരു വര്ണ്ണപ്പളുങ്കു കൊട്ടാരം കൊട്ടാരത്തിന്നുള്ളില് മട്ടുപ്പാവിന് മച്ചിൽ ഞൊറികെട്ടിയൊരുക്കിയ ചപ്പറമഞ്ചവും ഒത്തനടുക്കൊരു ചക്രവര്ത്തിയും അതിശയം ജന്മഭാഗ്യം ല ല ല ലാ ല ല ല ലാ ... ല ല ല ലാ ല ല ല ലാ അരമനവാഴും തിരുമനസ്സോരോ കളരിയിലൂടെ പാഠം നേടി പുതിയൊരു നാടിൻ അധിപതി ആയൊരു നേരം പടയണിയോടും പൊന്നോടും മുത്തോടും പൊരുളോടും കനകകിരീടം കയ്യാളും കാലം കൊടിയടയാളം കണ്ടും കേട്ടും കപ്പം കൊണ്ടും മുന്നിൽ അടിമ കിടന്നു സാമന്തന്മാർ ല ല്ല ലാലാ ലാ ല..... ലാ ല ലലലല ല ല ല ല്ല ലാ ല ലാ ല ലാ .... ജയഘോഷം കാഹളം ഉല്ലാസാരവം തേരിൽ പൊൻ തേരിൽ യുവ രാജാധിരാജനകമ്പടി ജാലം (പൊൻകൊരലാരപ്പട്ടം) ലാ ലാ ല ലാ...... ലാ ലാ ല ലാ ല ല ല ലാ ലാ..... ലാ ലാ ലലാ .....ലാ ലാ ലലാ അടവുകളെല്ലാം പകിടകളാക്കി കളിതുടരുമ്പോൾ സ്വർണ്ണത്തൂവൽ വിജയകിരീടം പലകുറിയണിയുന്നേരം മധുര വസന്തം ആമന്ദം ആനന്ദം മകരന്ദം മനസ്സിനൊരിമ്പം നേടുന്ന കാലം ല ല്ല ലാലാ ലാ ല..... ലാ ല ലലലല ല ല ല ല്ല ലാ ല ലാ ല ലാ .... (പൊൻകൊരലാരപ്പട്ടം)
Song video
Song details
Music: പി സി സുശി
Film/album: ചക്രവർത്തി
- Singer: കെ ജെ യേശുദാസ്
- Film / album: ചക്രവർത്തി
- Composer: പി സി സുശി
- Lyricist: ബിച്ചു തിരുമല