Malayalam lyrics
പൂവായ പൂ ഇന്നു ചൂടി വന്നല്ലോ തേനായ തേൻ ഇന്നു തൂകി വന്നല്ലൊ പൊൻ കിനാവുകൾ ഒന്നായോടി വന്നല്ലോ പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ പൂവായ പൂ ഇന്നു ചൂടി വന്നല്ലോ കണ്ടു മുട്ടിയൊരു നാള് തൊട്ടു നമ്മൾ രണ്ടു പേർ പോറ്റും മോഹം ഈ ദിനത്തിലതു കാട്ടു ചോല പോലെ പാട്ടു പാടിയൊഴുകുന്നു കനവിലോ നിന്റെ രൂപം നിനവിലോ നിന്റെ നാദം ഒരു ശ്രുതിയായ് ഒരു ലയമായ് അനുദിനമരികിലായ് സീമന്തിനി നിറമായ് സ്വരമായ് മുന്നിൽ നീയാടി വാ പൂവായ പൂ ഇന്നു ചൂടി വന്നല്ലോ തേനായ തേൻ ഇന്നു തൂകി വന്നല്ലൊ കണ്ണു കണ്ണിലൊരു കഥ പറഞ്ഞു നമ്മൾ നീല രാവിൽ തീർത്ത ദാഹം ആ കതിർമണികൾ താളമിട്ടരികിൽ മേളമോടു കളിക്കുന്നു പ്രിയസഖീ നിന്റെ ഗീതം പ്രിയ തരം നിന്റെ ഹാസം ഒരു നിധിയായ് നിധി വരമായ് ധനുമാസക്കുളിരുമായ് ഏകാകീ വധുവായ് മധുവായ് മുന്നിൽ നീയോടിവാ പൂവായ പൂ ഇന്നു ചൂടി വന്നല്ലോ പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ പൂവായ പൂ ഇന്നു ചൂടി വന്നല്ലോ മമ്മീ മമ്മീ മമ്മീമമ്മീ ഡാഡീ മമ്മീ മമ്മീ മമ്മീമമ്മീ ഡാഡീ മമ്മീ ഡാഡീ മമ്മീ ഡാഡീ..ലാ ലാ ലാ
Song video
Song information
Music: ശ്യാം
Lyricist: ചുനക്കര രാമൻകുട്ടി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ലൗ സ്റ്റോറി
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ലൗ സ്റ്റോറി
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി