Malayalam lyrics
പുലരികള്‍ സന്ധ്യകള്‍ പുളകിത രാവുകള്‍ പൂവിട്ട് പുകഴ് പാടുന്നു ആടിത്തിമിര്‍ത്തൂ നീരാഴികള്‍ മൂന്നുമൊരാനന്ദ മൂര്‍ച്ഛയിലാഴുന്നു ആഴുന്നു ( പുലരി..) സൂര്യനെ സ്നേഹിച്ച പൂവിന്റെ മോഹവും സൂര്യനും ദൂരെയെരിഞ്ഞു നില്‍ക്കേ (2) സ്നേഹിച്ച തെറ്റിനീയേകാന്തതയുടെ വേദന താനേ വരിച്ച ദേവീ (2) പോക്കുവെയില്‍ നിന്‍ പ്രസാദം (2) ഈ ആര്‍ദ്രസ്മിതം നിന്‍ പ്രസാദം ആര്‍ദ്രസ്മിതം നിന്‍ പ്രസാദം (പുലരി...) വാരിപ്പുണര്‍ന്നു പിൻ വാങ്ങും തിരയോട് കോരിത്തരിക്കുന്ന തീരമോതി (2) ആയിരം ജന്മത്തിന്‍ സാഫല്യമാകവേ ഈയൊരു മാത്രയെനിക്കു തന്നൂ (2) മൺ തരി തൻ ആത്മ ഹര്‍ഷം (2) മൂവന്തി വെയിലായുരുകുന്നു... അന്തിവെയിലായുരുകുന്നു (പുലരി...) ---------------------------------------------------------
Song video
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധസാവേരി
Film/album: നീയെത്ര ധന്യ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നീയെത്ര ധന്യ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്