Malayalam lyrics

ലാലല്ലലാലാ ലാലല്ലലാ
പാറി വരും ഈ നിമിഷം
ചൂടിയതോ നിറകണങ്ങൾ
ഹൃദയത്തളിരിൽ നിന്നും
മധുരം പൊഴിയുകയായ്
ലലലാ ലലലാ ലലലാ ലാ
(പാറി വരും...)
സ്നേഹത്തിൻ തീരം കാണാതായ്
പ്രീതിതൻ മോഹം പൂകാറായ്
വാക്കുകളാൽ തേനരുവി
മീട്ടുകയായ് വീണയിനി
സ്നേഹം പൂവിൻ ഇതളല്ലേ
സ്നേഹം ജീവന്റെ ഉറവല്ലേ
ഏതോ അഴകിൽ മുങ്ങും
നമ്മിൽ എന്തൊരാനന്ദം
(പാറി വരും...)
ലലലാലാ ലലലലലലാ
തുമ്പികൾ വന്നു ശ്രുതിയേകി
പാടുകയായ് നാം കുളിർ പാകി
കുഞ്ഞുങ്ങളോ നിറകതിരിടുന്നു
ആശതൻ അലരുകൾ കായായി
സ്വപ്നങ്ങൾ കനിയായി
മണ്ണും വിണ്ണും ഒന്നായ് നമ്മിൽ
വർണ്ണം പെയ്യുമ്പോൾ
(പാറി വരും...)

Song video

Watch on YouTube

Song information

Music: ശങ്കർ ഗണേഷ്

Lyricist: പൂവച്ചൽ ഖാദർ

Singer: ലതികസുനന്ദ

Film/album: കരാട്ടെ ഗേൾസ്- ഡബ്ബിംഗ്

Explore this song