Malayalam lyrics

പ്രേമഗീതികൾ പാടിടും
രാഗദേവികൾ ആടിടും
തന്നാനം തുള്ളിത്തുള്ളി
കിന്നാരം ചുണ്ടിൽ തങ്ങി
എൻ ദാഹം നിന്നെ തേടി
നിൻ ദേഹം എന്നെ മൂടി
മധുരചുംബനം എന്നെന്നും
മധുരചുംബനം
(പ്രേമഗീതികൾ...)
കാമന്റെ കളിത്തൊട്ടിൽ നിനക്കായ് മാത്രം
കാണിക്ക എന്തു നൽകും എനിക്കായി
യൗവ്വനത്തിന്റെ മോഹജാലം
പൗരുഷത്തിന്റെ മാരവീര്യം
വിരിയും മലരിൻ സുഗന്ധം പൊഴിയും
നിറയും മധുവിൻ രസവും പകരും
മധുരചുംബനം എന്നെന്നും
മധുരചുംബനം
(പ്രേമഗീതികൾ...)
നാണിച്ചു നാണിച്ചൊന്നും ഇരിക്കല്ലേ നമ്മൾ
നാലാളെ പേടിച്ചൊന്നും നടക്കല്ലേ
പാനപാത്രങ്ങൾ നീളെനീട്ടും
ദാഹമോഹങ്ങൾ പാടെ മാറ്റും
നുരയും ലഹരി വളരും രജനി
പുലരും വരെയും നടനം തുടരും
മധുരചുംബനം എന്നെന്നും
മധുരചുംബനം
(പ്രേമഗീതികൾ...)

Song information

Music: കെ ജെ ജോയ്

Lyricist: ചേരാമംഗലം

Singer: വാണി ജയറാം

Film/album: ഏഴു മുതൽ ഒൻപതു വരെ

Explore this song