Malayalam lyrics

പൂവേ പൂവിടും മോഹമേ
ചൂടും പൂമണം താ തേൻകണം താ
താരാട്ട് പാടും മനസ്സിന്റെ താളമായ്
ചാഞ്ചാടി വാ ചരിഞ്ഞാടി വാ
(പൂവേ പൂവിടും...)
മലർക്കിളി ഇണക്കിളി ചിറകൊതുക്കാം
കരളിലെ കനവിന് വിരുന്നൊരുക്കാം
അനുപമലഹരി അതില്‍ അലിയുന്നു
അസുലഭ നിമിഷങ്ങള്‍
നന്മകള്‍ ചൂടുന്നോരീ നിമിഷങ്ങളെ
എങ്ങനെ നമ്മള്‍ മറക്കും
(പൂവേ പൂവിടും...)
മനസ്വനി പ്രിയസഖി തപസ്സിരുന്നു
നിനവുകള്‍ നിറമാല കൊരുത്തു തന്നു
ഇനിയൊരു രാഗം അമൃതപരാഗം
നുകരാം തിരുമധുരം
ജന്മസാഫല്യമാം നിമിഷങ്ങളെ
എങ്ങനെ നമ്മള്‍ മറക്കും
(പൂവേ പൂവിടും...)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: വെള്ളനാട് നാരായണൻ

Singer: വാണി ജയറാം

Film/album: ഒരായിരം ഓർമ്മകൾ

Explore this song