Malayalam lyrics

ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍

കിളി പാടുമീ സുമവേദിയില്‍

കതിരാടുമീ കുളിര്‍ വീചിയില്‍

വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍ (ഒരു സ്വപ്ന...)
മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍

മോഹം മാറും നേരം

പൂവില്‍ പൂവിരിയും തേനില്‍ തേനലിയും

മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ

നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍.. (ഒരു സ്വപ്ന...)

ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്‍

ദാഹം കൂടും നേരം

വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍

രാഗ വാരിധിയില്‍ ഉള്ളം മുങ്ങി

ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍  (ഒരു സ്വപ്ന...)---

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: പൂവച്ചൽ ഖാദർ

Singer: കെ ജെ യേശുദാസ്വാണി ജയറാം

Raaga: മധ്യമാവതി

Film/album: ഒരിക്കൽ ഒരിടത്ത്

Explore this song