Malayalam lyrics

പ്രേമിച്ചുപോയീ നിന്നെ ഞാന്‍
മോഹിച്ചുപോയീ നിന്നെ ഞാന്‍
(പ്രേമിച്ചു ..)
സരിഗമയാകും മധുരിമയാകും (2)
ആനന്ദത്തിന്‍ സംഗീതം നീ
ലാവണ്യമേയെൻ ജീവനില്‍
ഓ..ഓ..ലാവണ്യമേയെൻ ജീവനില്‍

ഉടലുകള്‍ പൂക്കും രാത്രിയില്‍
നിഴലുകള്‍ ചേരും വേളയില്‍ (2)
ലഹരിയില്‍ ലഹരിയില്‍ മുങ്ങി
ചിറകുകള്‍ കൊണ്ട് ചിറകുകള്‍ തുന്നി
നിന്റെ അരികില്‍ വന്നൂ
(പ്രേമിച്ചു )

മലരുകള്‍ ചൂടും കണ്ണുകള്‍
മധുകണമൂറും ചുണ്ടുകള്‍ (2)
അനുപദമെന്നെ തരളിതനാക്കി
തരളിതനെന്നെ പുളകിതനാക്കി
നീയെന്‍ അരികില്‍ നില്‍കൂ
(പ്രേമിച്ചു)

Song information

Music: രഘു കുമാർ

Lyricist: പൂവച്ചൽ ഖാദർ

Singer: പി ജയചന്ദ്രൻഉണ്ണി മേനോൻ

Film/album: അരം+അരം= കിന്നരം

Explore this song