Malayalam lyrics

പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
രാഗമേള സ്വരതാളമമ ഭാവുകം
പാടാം ഞാന്‍ ആടാമൊരു നാടകം
ഭാവമേള രസതാളമമ ദായകം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
നിശയും നിലാവും ഇണചേര്‍ന്നുറങ്ങി
സാഗരവും ചന്ദ്രികയും മെയ്യ് ചേര്‍ന്നിണങ്ങി
പുതുപൂക്കള്‍ കരിവണ്ടിന്‍ ചൂടേറ്റുറങ്ങി
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
പുതുപുലരി മേഘ തടവില്‍
വിടരാന്‍ വിതുമ്പി നില്‍പ്പൂ
പുതു ഉറവായ് ശിലയറയില്‍
കുതറാന്‍ ഉണര്‍ന്നു നില്‍പ്പൂ
തേനൊലിയോ പൂവിന്‍ തനുവില്‍
അമരാന്‍ ഒതുങ്ങി നില്‍പ്പൂ
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം
രാഗമേള സ്വരതാളമമ ഭാവുകം
പാടാം ഞാന്‍ ആടാമൊരു നാടകം
ഭാവമേള രസതാളമമ ദായകം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം

Song video

Watch on YouTube

Song details

Music: ബോംബെ എസ് കമാൽ

Film/album: നിലവിളക്ക്