Malayalam lyrics
നിഴലായ് പൊഴിയും സൗഗന്ധികം ഇരുളായ് കൊഴിയും ദീപാങ്കുരം മൂകാകുലം മോഹങ്ങളായ് വിരഹം വിങ്ങുന്നുവോ (നിഴലായ്...) മഞ്ഞു തുള്ളിയായ് മണ്ണിൻ കണ്ണുനീർ കണങ്ങൾ നീരദങ്ങളായ് നോവും രാഗമർമ്മരങ്ങൾ കദന യമുനയായ് വീണ്ടും രാധികാ വിഷാദം മൂകാകുലം മോഹങ്ങളായ് വിരഹം വിങ്ങുന്നുവോ (നിഴലായ്...) സായന്തനങ്ങൾ സാന്ത്വനമേകും സായന്തനങ്ങൾ ശ്യാമാംബരം നീളേ രാവിൻ ശോകം ശ്യാമാംബരം നീളേ രാവിൻ ശോകം വിധുര കരുണമായ് വിണ്ണിൻ വാചാല മൗനം (നിഴലായ്...)
Song video
Song information
Music: ജെറി അമൽദേവ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: എന്നെന്നും കണ്ണേട്ടന്റെ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്നെന്നും കണ്ണേട്ടന്റെ
- Composer: ജെറി അമൽദേവ്
- Lyricist: കൈതപ്രം