Malayalam lyrics
നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2) ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു പൂമ്പുടവ തുമ്പിലെ കസവെടുത്തു പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...) ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ ആലിന്റെ കൊമ്പത്തെ ഗന്ധർവനോ ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)
Song video
Song information
Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: നഖക്ഷതങ്ങൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നഖക്ഷതങ്ങൾ
- Composer: ബോംബെ രവി
- Lyricist: ഒ എൻ വി കുറുപ്പ്