Malayalam lyrics

നിന്നെ രതിയെന്നു കരുതുന്നൂ സഖീ
കണ്ണേ വാ..
കന്യ നീ കണ്ണന്നു ജീവനാകവേ..ആ .. (2)
നിന്നെ രതിയെന്നു കരുതുന്നൂ സഖീ
കണ്ണേ വാ..
കന്യ നീ കണ്ണന്നു ജീവനാകവേ..ആ . .(3 )
പൊന്നിനോടിണഞ്ഞ മേനി
പിന്നിലോ നിറഞ്ഞ വേണി.. (2)
പ്രിയതേ നിത്യകന്യകേ..കണ്ണേ വാ
പ്രിയതേ നിത്യകന്യകേ...
മാരനമ്പുകൾ എൻ മെയ്യിൽ
വാരിവാരിത്തൂകവേ..
മാരനമ്പുകൾ എൻ മെയ്യിൽ
വാരിവാരിത്തൂകവേ..
നീ മറയുന്നോ മെല്ലെയണയുന്നോ.. കനവായ്
മഞ്ജിമേ അകമിഴിയിൽ
ദർശനമരുളും ഏകമാം
മോഹമേ സുഖസാരമേ..
അനഘേ അഴകേ ഇനി വാ
നിന്നെ രതിയെന്നു കരുതുന്നൂ സഖീ
കണ്ണേ വാ..
കന്യ നീ കണ്ണന്നു ജീവനാകവേ..

Song video

Watch on YouTube

Song information

Music: എം എസ് വിശ്വനാഥൻ

Lyricist: പൂവച്ചൽ ഖാദർ

Singer: കെ ജെ യേശുദാസ്വാണി ജയറാം

Raaga: കല്യാണവസന്തം

Film/album: അറിയാത്ത ബന്ധം

Explore this song