Malayalam lyrics

നാദം മധുരം വചനം മധുരം
നവവസന്തസുമമധുരം
നവവസന്തസുമമധുരം
വചനം വചനം മധുരം മധുരം
രൂപം രൂപം മധുരം മധുരം
വരു വരാംഗിനി അരികിൽ (നാദം...)
സ്വപ്നസുഖാലസ നിദ്രയിൽ
സുമമോഹനമാകിയ വാടിയിൽ
പൂ ചൂടി നിൽക്കും വല്ലരി
സുരസുന്ദരി നടമാടൂ
ചിരിച്ചൂ താരകൾ
വാനിടത്തിൽ അകലെയായ്‌
വിതറി കനകത്തിൻ കതിരൊളി (നാദം...)
പ്രേമമനോഹരവീഥിയിൽ
പൊൻ താലമേന്തിയ കൽപന
നവസ്വാഗത ഗീതം പാടി
ഹാ കാത്തിടുന്നു നിന്നെ

Song video

Watch on YouTube

Song details

Music: ജെറി അമൽദേവ്

Film/album: സുനിൽ വയസ്സ് 20