Malayalam lyrics

സാ...പാ....സാ...
ധ്വനിപ്രസാ‍ദം നിറയും പ്രാലേയ വിപഞ്ചികയില്‍ ആ....
മായാമാളവഗൗളം ആ...
മീട്ടീ ആ....
ദേവകരാംഗുലികള്‍ ആ....
ആ.....
രാജമാതംഗീ പാവനീ ശ്രീ
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി സദാ വിമലേ ജയതേ...
ശ്രിതജനവരദേ...
രാജമാതംഗീ പാവനീ...
ആ....
പപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ
പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയില്‍ തീര്‍ത്ത സ്വരരാഗ വരരൂപമായ് (പുരന്ദരലഹരിയായ്...)
പ്രാണാപാന വ്യാനോദാന സമാന രംഗമൊന്നില്‍
പദമരുളൂ ദേവീ പദമരുളൂ ദേവീ....
ആ....
നവരാത്രി മണിമണ്ഡപം -മൃദു
സംഗീതലയമണ്ഡലം
എന്‍ മാനസം നിന്‍ ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം....
ആദി വിദ്യാത്‌മികേ...
ജ്ഞാന വിശ്വാത്‌മികേ...
ദേവ തത്ത്വാത്‌മികേ...
നാദ യോഗാത്‌മികേ....
എന്‍ മാനസം നിന്‍ ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം -മൃദു
സംഗീതലയമണ്ഡലം
നവരാത്രി മണിമണ്ഡപം
ഭാവരാഗതാളമേളനമാം ഭരതം
ഭാവരാഗതാളമേളനമാം ഭരതം
തൃപുടനടയില്‍ അമൃതഭരിതമായ് സതതം
തൃപുടനടയില്‍ അമൃതഭരിതമായ് സതതം

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: കൈതപ്രം

Singer: ബാലമുരളീകൃഷ്ണകെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ഭരതം

Explore this song