Malayalam lyrics
തങ്കത്തളതാളം തെന്നി കാർകൂന്തൽ കുളിരുചിന്നി നീരണിയും നാണമാകുമ്പോൾ വെൺപുഴയിലവളുടെ തങ്കത്തള... കന്നിവാനിൽ കേളിയാടും താമരക്കിണ്ണം താളമേലും കരളിലേതോ കാവ്യമാകുമ്പോൾ ഊഞ്ഞാലാടും കുയിൽ പാടുമ്പോൾ കളിയരങ്ങിൽ വളകിലുങ്ങും മണിചിലമ്പും താളം വെൺപുഴയിലവളുടെ തങ്കത്തള.... രാഗമേഘം വാനിലേതോ നിറം മാറുമ്പോൾ കാവുനീളേ ചാമരങ്ങൾ വീശിവിരിയുമ്പോൾ പൂത്താലികൾ പൂത്തുവിടരുമ്പോൾ മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം വെൺപുഴയിലവളുടെ തങ്കത്തള....
Song video
Song information
Music: ജെറി അമൽദേവ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: എന്നെന്നും കണ്ണേട്ടന്റെ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്നെന്നും കണ്ണേട്ടന്റെ
- Composer: ജെറി അമൽദേവ്
- Lyricist: കൈതപ്രം