Malayalam lyrics

ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം (2)
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം..
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം
നീരവഭാവം മരതകമണിയും സൗപര്‍ണ്ണികാതീരഭൂവില്‍
നീരവഭാവം മരതകമണിയും സൗപര്‍ണ്ണികാതീരഭൂവില്‍
പൂവിടും നവമല്ലികാലതകളില്‍
പൂവിടും നവമല്ലികാലതകളില്‍
സര്‍ഗ്ഗോന്മാദ ശ്രുതിവിലയം..
സ്വരമധുരം.. ജതിനടനം
പതേ പതേ ശുഭചലനം..
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം..
ദേവദുന്ദുഭീ..സാന്ദ്രലയം
പൂവിതളിന്മേല്‍.. ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം..
ശ്രീലവസന്ത സ്വരജതി മീട്ടും കച്ഛപിവീണയായ് കാലം
അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി
ഹരിചന്ദനശുഭ ഗന്ധമുണര്‍ത്തി..
അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി
ഹരിചന്ദനശുഭ ഗന്ധമുണര്‍ത്തി..
അപ്സരകന്യതന്‍.. ആ..ആ
അപ്സരകന്യതന്‍ താളവിന്യാസ
ത്രികാലജതിയായ് ത്രിസന്ധ്യകള്‍
സ്വരമധുരം.. ജതിനടനം പതേ പതേ ശുഭചലനം
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം..
ദേവദുന്ദുഭീ..സാന്ദ്രലയം

Song video

Watch on YouTube

Song information

Music: ജെറി അമൽദേവ്

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്സുനന്ദസതീഷ് ബാബു

Raaga: ആഭേരിബാഗേശ്രി

Film/album: എന്നെന്നും കണ്ണേട്ടന്റെ

Explore this song