Malayalam lyrics

ദേവാംഗനേ ദേവ സുന്ദരി, സ്നേഹാർദ്രയാം ഗോപകന്യകേ
ഈകായലോരം കേളീഗൃഹം
അലമാലകൾ, തിര മാലകൾ
ആടി പാടി തീരത്തോടുന്നു
(ദേവാംഗനേ...)
ഈ തീര ഭൂമിയെ കായലോളങ്ങൾ
വാരിപുണരുകയാണെന്നും
നീയൊരു കായലോളമായെന്റെ
പൂമണിമാറിൽ ചാഞ്ഞുറങ്ങൂ
(ദേവാംഗനേ..)
ഈ സായം സന്ധ്യതന്‍ സിന്ദൂര രേഖയിൽ
ആരു കുങ്കുമകുറി വരച്ചു
ഈ വഴി വന്നൊരു രാജകുമാരൻ
ഈ തിരു നെറ്റിയിൽ കുറി വരച്ചു
(ദേവാംഗനേ..)

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഷിബു ചക്രവർത്തി

Singer: ഉണ്ണി മേനോൻ

Film/album: രാജാവിന്റെ മകൻ

Explore this song