Malayalam lyrics
നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ (2) ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു (വിണ്ണിലെ ഗന്ധർവ..) ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ..ഓഓഓ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ കൊണ്ടു തരൂ ഒരു മുളം തണ്ടിൽ മധുരവും മണവും (വിണ്ണിലെ ഗന്ധർവ..) ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ..ഓഓഓ.. പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും (വിണ്ണിലെ ഗന്ധർവ..) നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ സംഗീതമേ
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഷിബു ചക്രവർത്തി
Singer: ഉണ്ണി മേനോൻ
Raaga: ജോഗ്
Film/album: രാജാവിന്റെ മകൻ
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: രാജാവിന്റെ മകൻ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഷിബു ചക്രവർത്തി