Malayalam lyrics
തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ) എവിടെ ശ്യാമകാനന രംഗം എവിടെ തൂവലുഴിയും സ്വപ്നം കിളികളും പൂക്കളും നിറയുമെൻ പ്രിയവനം ഹൃദയം നിറയുമാർദ്രതയിൽ പറയൂ സ്നേഹകോകിലമേ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ) ഉണരൂ മോഹവീണയിലുണരൂ സ്വരമായ് രാഗസൌരഭമണിയൂ ഉണരുമീ കൈകളിൽ തഴുകുമെൻ കേളിയിൽ കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ ദൂരെ ദൂരെയായെൻ തീരമില്ലയോ (തരളിത രാവിൽ)
Song video
Song information
Music: കീരവാണി
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: സൂര്യമാനസം
Song video
Additional song details
Singer: കെ എസ് ചിത്ര
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സൂര്യമാനസം
- Composer: കീരവാണി
- Lyricist: കൈതപ്രം
- Singer: കെ എസ് ചിത്ര