Malayalam lyrics
തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ അനുരാഗ കോമളനായി എൻ കാമുകൻ അരികെ തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ അനുരാഗ കോമളനായി എൻ കാമുകൻ അരികെ തെക്കാൻ കാറ്റിലാടും തേന്മാവ് നീ മാവിൻ മാറിൽ ചുറ്റും പൂമുല്ല ഞാൻ (2) കരബന്ധനം നിൻ ചുടു ചുംബനം ഉലകമേതൊ സുരനന്ദനം മനസ്സിൽ വസന്തോത്സവം താളത്തിൽ മേളത്തിൽ താരുണ്യം പാടുന്ന രാഗോത്സവം സ്നേഹിച്ചു ദാഹിച്ചു മോഹിച്ചു ചുണ്ടിന്റെ പാനോത്സവം തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ അനുരാഗ കോമളനായി എൻ കാമുകൻ അരികെ അഞ്ചികൊഞ്ചി തുള്ളും പൂഞ്ചോല നീ വിണ്ണിൻ മാറിൽ ചായും വെണ്മേഘം നീ (2) മലർവനത്തിൽ ഈ മധുവനത്തിൽ മദനൻ വരും നവസുദിനം നഭസ്സിൽ വസന്തോത്സവം താളത്തിൽ മേളത്തിൽ താരുണ്യം പാടുന്ന രാഗോത്സവം സ്നേഹിച്ചു ദാഹിച്ചു മോഹിച്ചു ചുണ്ടിന്റെ പാനോത്സവം തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി തട്ടിമുട്ടി കൈതട്ടി താളത്തിൽ കൊട്ടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി കളിയാടി ഞാൻ കനവിൽ നടമാടി ഞാൻ നിനവിൽ അനുരാഗ കോമളനായി എൻ കാമുകൻ അരികെ
Song video
Song information
Music: ശ്യാം
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജി മാർക്കോസ്ലതിക
Film/album: ഈ ലോകം ഇവിടെ കുറെ മനുഷ്യർ
Explore this song
- Singer: കെ ജി മാർക്കോസ്ലതിക
- Film / album: ഈ ലോകം ഇവിടെ കുറെ മനുഷ്യർ
- Composer: ശ്യാം
- Lyricist: പി ഭാസ്ക്കരൻ