Malayalam lyrics

താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നാണം കൊണ്ടു കൂമ്പും മിഴിയില്‍
നീലാംബുജങ്ങള്‍ നിരന്നോ
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
അമരാവതിയിലെ പ്രിയകാമുകിയുടെ
കുറുനിര മാടിയൊതുക്കി
ഇണയരന്നമിറങ്ങി
തരളിത ഗാനമുയര്‍ന്നു
ഏഴു സര്‍ഗ്ഗങ്ങളില്‍ ഏഴുസ്വര്‍ഗ്ഗങ്ങളില്‍
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നന്ദനവനിയിലെ ഹിതകാമിനിയുടെ
കുളിരല പാതിയൊതുങ്ങി
വരമഞ്ഞള്‍ക്കുറി മാഞ്ഞു
മധുവിധു രാത്രി മയങ്ങി
തൃഷ്ണയാമങ്ങളില്‍ ത്രാസയാഭങ്ങളിൽ
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നാണം കൊണ്ടു കൂമ്പും മിഴിയില്‍
നീലാംബുജങ്ങള്‍ നിരന്നോ
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ

Song video

Watch on YouTube

Song details

Music: രാജാമണി

Film/album: ഇത് ഒരു തുടക്കം മാത്രം