Malayalam lyrics

താരുണ്യമേ തളിർചൂടും താരുണ്യമേ
രാഗവസന്തം ജീവനിൽ തൂകും
നിറങ്ങളിൽ നിന്നും നിറങ്ങളിൽ തെന്നും ലാവണ്യമേ തളിർചൂടും താരുണ്യമേ....
 
വളയിടും വല്ലികൾ മലരണിപ്പടവുകൾ
പടവുകൾ ഏറിവാ നിഴലുപോൽ കൂടെവാ(2) കവിതയായ് വന്നു കനവുകൾ നെയ്യും
വളർമതി ബിംബമേ..മ്....ഓ...ആ......
 
കസവിടും ആശകൾ കരളിലെ കതിരുകൾ കതിരുകൾ ചാർത്തിവാ കളകളം ഒഴുകിവാ(2) ശലഭമായ് വന്നു ചിറകുകൾ വീശും സരളതാരൂപമേ....(താരുണ്യമേ )

Song details

Music: കണ്ണൂർ രാജൻ

Film/album: ഉഷസേ ഉണരൂ