Malayalam lyrics
താരുണ്യം തളിർതേടും ഈ രാവില്‍ പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍ രോമാഞ്ചം പൂക്കുമ്പോള്‍ ഉടലാകെ പൊള്ളുമ്പോള്‍ മോഹങ്ങള്‍ അണിയുന്നു തേന്‍ മുത്തുകള്‍ താരുണ്യം തളിർതേടും ഈ രാവില്‍ പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍ പൂവായ പൂവുകള്‍.. ചിരിക്കുന്ന വേളയില്‍ പൂവായ പൂവുകള്‍.. ചിരിക്കുന്ന വേളയില്‍ നെടുവീര്‍പ്പുമായി ആശകള്‍ വന്നു നില്‍ക്കവേ കഴിഞ്ഞ രതിയില്‍.. കുതിര്‍ന്ന നിനവില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു ഓരോ വികാരവും താളങ്ങള്‍ ഏകുന്നു.. ഓരോ വിചാരവും താരുണ്യം തളിർതേടും ഈ രാവില്‍ പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍ രോമാഞ്ചം പൂക്കുമ്പോള്‍ ഉടലാകെ പൊള്ളുമ്പോള്‍ മോഹങ്ങള്‍ അണിയുന്നു തേന്‍ മുത്തുകള്‍ താരുണ്യം തളിർതേടും ഈ രാവില്‍ പെണ്ണിന്നുള്ളം തുടിക്കുന്ന ഈ രാവില്‍ തളിരിട്ട ചില്ലകള്‍.. പുണരുന്ന നാദത്തില്‍ തളിരിട്ട ചില്ലകള്‍.. പുണരുന്ന നാദത്തില്‍ നിമിഷങ്ങള്‍ പൂമണം.. പെയ്തു നീങ്ങവേ നിറഞ്ഞ കുളിരില്‍ കുഴഞ്ഞ തനുവില്‍.. ഈണങ്ങള്‍ മീട്ടുന്നു ഓരോ വികാരവും ദാഹങ്ങള്‍ കൂട്ടുന്നു ഓരോ വിചാരവും.. (താരുണ്യം തളിർതേടും)
Song video
Song information
Music: നവാസ്
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Film/album: ആദിതാളം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആദിതാളം
- Composer: നവാസ്
- Lyricist: പൂവച്ചൽ ഖാദർ