Malayalam lyrics

തൈപ്പൊങ്കല് പൊന്നും പൊങ്കൽ
മങ്കകളാടും പൊങ്കൽ
പൊറുവ പൊണ്ണിൻ നെഞ്ചം
പതഞ്ഞു പൊങ്ങും തഞ്ചം
പൊറുവ പെണ്ണിൻ നെഞ്ചം
പതഞ്ഞു പൊങ്ങും തഞ്ചം
മേലെ കാവില് തേരോട്ടും കാറ്റ്.
കാട്ടിൽ കസ്തൂരി പൂശണ നേരം
പെരിയ മലയിൽ വിരിയുമരിയ
മലർ ചൂടും പൊങ്കല്
(തൈപ്പൊങ്കൽ...)
എന്നിൽ മധുമാരിപെയ്യും അനുരൂപനെ
രുരു രൂരൂ രുരു(2)
വെണ്ണിലാവിൻ ചുംബനത്താൽ
മണ്ണിൻ മോഹം പൂക്കവേ
മധുരമോലും ഓർമ്മയാലെ
എന്റെയുളളം തുടിക്കവേ
നിന്നെ മാത്രം കിനാവു കണ്ടു
കാത്തിരിക്കും രാത്രിയിൽ
എന്റെ ശയ്യ പങ്കുവെക്കുവാൻ വരൂ വരൂ
എന്നിൽ മധുമാരി പെയ്യും അനുരൂപനെ
രുരു രൂരൂ രുരു
(തൈപ്പൊങ്കൽ...)
പാലകൾ പൂത്ത് മണമിടും ഇരവിൽ
മാമലമാരൻ എഴുന്നള്ളുമിരവിൽ
പാലകൾ പൂത്ത് മണമിടുമിരവിൽ
മാമല മാരൻ എഴുന്നള്ളുമിരവിൽ
മനമാകെ തേൻ തൂവി
മനമാകെ തേൻതൂവി
മദനഗിരിയിലണിയ മൊഴിയിൽ
​​​​​​​തുയിൽ പാടും പൊങ്കല്
(തൈപ്പൊങ്കൽ...)

Song video

Watch on YouTube

Song information

Music: നവാസ്

Lyricist: പൂവച്ചൽ ഖാദർ

Singer: കെ എസ് ചിത്രകോറസ്

Film/album: ഈണം തെറ്റാത്ത കാട്ടാറ്

Explore this song