Malayalam lyrics
ജഗമാകെ ശിവമയം മർത്യാ ശിവഭക്തനു മുക്തി സുലഭം മനുഷ്യാ (2) ആശാപദംഗത്തെ മനസ്സിൽ നിന്നകറ്റി രോഷവും ദോഷവും ഗർവ്വവും പോക്കി കാമമാം ക്രോധമാം വൈരികളെ നീക്കി മുക്തിസാമ്രാജ്യം നീ നേടൂ മനുഷ്യാ (ജഗമാകെ .. ) പരകാന്ത ജനനിക്ക് തുല്യമെന്നോർത്തു പരവിത്തം പുല്ലിനു സമമെന്നു കണ്ടു പരമേശനെ ഹൃദയപീഠത്തിലിരുത്തി നിനവും നീ ധ്യാനിക്കൂ ശിവനെ നീ മനുഷ്യാ (ജഗമാകെ .. ) ഞാൻ ഞാനെന്ന ഭാവംകളഞ്ഞു സ്വാർത്ഥമോഹങ്ങൾ ആകെ വെടിഞ്ഞു സർവ്വവും ശിവനിടം അർപ്പിച്ചു പിന്നെ സച്ചിനാന്ദം നേടൂ മനുഷ്യാ (ജഗമാകെ .. )
Song video
Song information
Music: എം രംഗറാവു
Lyricist: പൂവച്ചൽ ഖാദർ
Singer: അമ്പിളിക്കുട്ടൻ
Film/album: ഭക്തമാർക്കണ്ഡേയൻ
Explore this song
- Singer: അമ്പിളിക്കുട്ടൻ
- Film / album: ഭക്തമാർക്കണ്ഡേയൻ
- Composer: എം രംഗറാവു
- Lyricist: പൂവച്ചൽ ഖാദർ