Malayalam lyrics

ജീവിതത്തിൻ മനോജ്ഞസംഗീതം
ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ
പ്രേമഭാവന പൂവിട്ട് പൂവിട്ടോമലാൾ
തൻ ചൊടി വിടരുമ്പോൾ
എൻ കരളിൻ മടക്കുകൾക്കുള്ളിൽ
പൊങ്ങുമായിരം രക്തരംഗങ്ങൾ
കാട്ടുപൂക്കൾ പോൽ പുഞ്ചിരിച്ചെത്തും
കൂട്ടുകാർ തൻ കരൾ തുടിയ്ക്കുമ്പോൾ (2)
സ്നേഹഗീത പോലെൻ സവിധത്തിൽ
ഏകലക്ഷ്മിയാം അമ്മ നിൽക്കുമ്പൊൾ
എൻ കരളിൻ മടക്കുകൾക്കുള്ളിൽ
പൊങ്ങുമായിരം രക്തരംഗങ്ങൾ
അഞ്ജിതാർദ്രമാം പുഞ്ചിരി തൂകി
പിഞ്ചുകുഞ്ഞുങ്ങൾ വന്നു കൊഞ്ചുമ്പോൾ (2)
ജീവിതത്തിന്റെ വേദിയിൽ വിത്തും
തൂവി വാടാത്ത കൈകൾ നീങ്ങുമ്പോൾ
എൻ കരളിൻ മടക്കുകൾക്കുള്ളിൽ
പൊങ്ങുമായിരം രക്തരംഗങ്ങൾ
ഞാറ്റുവേലകൾ പാടങ്ങൾ തോറൂം
പാട്ടു പാടി കതിരുയർത്തുമ്പോൾ
പിഞ്ചുതത്തകൾ പാടുന്ന കാടിൻ
നെഞ്ചിലൊക്കെ കിനാവു പൂക്കുമ്പോൾ
എൻ കരളിൻ മടക്കുകൾക്കുള്ളിൽ
പൊങ്ങുമായിരം രക്തരംഗങ്ങൾ

Song details

Music: ആലപ്പി രംഗനാഥ്

Film/album: എനിക്ക് മരണമില്ല