Malayalam lyrics

ചെറുശ്ശേരിതന്‍ പ്രിയ എരിശേരിയും
ഇടശേരിതന്നുടെ പുളിശേരിയും
വൈലോപ്പിള്ളിതന്‍ മാമ്പഴക്കാളനും
വിളമ്പിക്കൊതിപ്പിച്ച മലയാളമേ
മനം തുളുമ്പിച്ച ശ്രാവണതിരുവോണമേ
(ചെറുശ്ശേരിതന്‍)
എഴുത്തച്‌ഛന്‍ കൊളുത്തിയ
വിളക്കിനു മുമ്പില്‍....
എലയിട്ടു പോയതു നമ്പ്യാരല്ലോ
ആശാന്‍... വള്ളത്തോള്‍... ഉള്ളൂരും...
വിഭവങ്ങള്‍ അമൃതേത്തിനായ് ഒരുക്കിയല്ലോ
(ചെറുശ്ശേരിതന്‍)
സരിഗസ സനിധ പധപ മഗരിഗ പധസ
പഗരി മഗരി സനിധ പധസ...
സരിഗമ മഗരിസ സനിധഗരി സനിധരിസ
സനിധ പധപ മഗപധസ...
സാഹിത്യസദ്യക്കു ദഹണ്ഡിച്ചു നിന്നത്
സാക്ഷാല്‍ മഹാകവി ജീയാണല്ലോ
പാലടപ്രഥമനായ് കരളിനു കാവ്യങ്ങള്‍
പകര്‍ന്നന്നു നിന്നത് ചങ്ങമ്പുഴയല്ലോ
(ചെറുശ്ശേരിതന്‍)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: ആർ കെ ദാമോദരൻ

Singer: കെ ജെ യേശുദാസ്

Raaga: ലവംഗിബിലഹരിഹേമവതി

Film/album: ആവണിത്താലം

Explore this song