Malayalam lyrics

കളിവീടു കെട്ടി ഞാൻ കാണാമറയത്തെ
കാട്ടിലൊളിച്ചു കളിച്ചിരുന്നു
പുല്ലാനിക്കാട്ടിലെ പൂമരം പൂത്തപ്പോൾ
പൂക്കളിറുക്കുവാൻ പോയിരുന്നു
കളിവീടു കെട്ടി ഞാൻ കാണാമറയത്തെ
കാട്ടിലൊളിച്ചു കളിച്ചിരുന്നു
പൂത്തുമ്പികളുമായ് പൊന്നോണം വന്നപ്പോൾ
പൂമണിമെത്ത ഞാനായിരുന്നു
പിന്നെയൊരന്തിക്കു നിൻ മുഖം കണ്ടപ്പോൾ...
പിന്നെയൊരന്തിക്കു നിൻ മുഖം കണ്ടപ്പോൾ
നീലക്കാറു നിറഞ്ഞിരുന്നു
നീലക്കാറു നിറഞ്ഞിരുന്നു
(കളിവീടു കെട്ടി...)
അക്കരക്കാവിലെ ആഘോഷരാവിലെ
ആതിരത്താരം ചിരിയ്ക്കുമ്പോൾ
ആരോമലേ എന്നെ ആലോലമാട്ടാനായ്...
ആരോമലേ എന്നെ ആലോലമാട്ടാനായ്
അന്നും നീ തന്നെ വന്നിരുന്നു
അന്നും നീ തന്നെ വന്നിരുന്നു
(കളിവീടു കെട്ടി...)

Song video

Watch on YouTube

Song details

Music: ദേവദാസ്

Film/album: പൂമഴ