Malayalam lyrics
ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ് മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ് ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
Song video
Song information
Music: ശ്രീവത്സൻ ജെ മേനോൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: കല്യാണി മേനോൻ
Raaga: കർണരഞ്ജിനി
Film/album: മൈ മദേഴ്സ് ലാപ്‌ടോപ്പ്
Explore this song
- Singer: കല്യാണി മേനോൻ
- Film / album: മൈ മദേഴ്സ് ലാപ്‌ടോപ്പ്
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: റഫീക്ക് അഹമ്മദ്