Malayalam lyrics

കല്യാണിമുല്ലേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍
മണിക്കിനാവിന്‍ മഞ്ചലില്‍
മനസ്സിലെ മാമ്പൂ ഇതളില്‍ കിനിയും
മകരന്ദമല്ലേ നീ(2)
അമ്മതന്‍ ജീവിത വാനില്‍ വിരിയും
അമ്പിളിക്കലയേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍   (കല്യാണിമുല്ലേ ...)
വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍‍
തുടിക്കുന്നു നിന്‍ ഹൃദയം
അവിടെനിന്നായിരം ചിറകും വീശി
തുമ്പികളുയരും നിന്‍ മിഴിയില്‍
മണിക്കിനാവിന്‍ തുമ്പികള്‍ (കല്യാണിമുല്ലേ ...)
----------------------------------------------------------------

Song video

Watch on YouTube

Song information

Music: രാജ് കമൽ

Lyricist: ബിച്ചു തിരുമല

Singer: പി സുശീല

Raaga: കല്യാണി

Film/album: ആഴി

Explore this song