Malayalam lyrics
കരളിലെ കിളി പാടി കളകളം മൊഴി തൂകി (2) കാതോർത്തു നിൽക്കും ഒരു രാഗചൈത്രം മലരേകി പൊൻ നിറമേകി (കരളിലെ...) മഞ്ഞിൻ പുതപ്പു നെയ്യും മാനം ഈറൻ പുതച്ചു നിൽക്കും ഭൂമി ഈ ധന്യമാം വേളയിൽ(2) ദീപങ്ങൾ ചൂടുന്നു നാളങ്ങൾ ആത്മാവിൽ ദാമ്പത്യ സംഗീതത്തിൻ സാരള്യത്തിൻ തീരം പൂകുമീ ജീവിതം ഭാവനം (കരളിലെ...) ഒന്നായ് അലിഞ്ഞു ചേരും പ്രാണൻ തമ്മിൽ തുടിച്ചു നില്ക്കും നേരം ഈ ദിവ്യമാം വേദിയിൽ (2) ലാവണ്യം വീശുന്നു കാലങ്ങൾ ആത്മാവിൽ അജ്ഞാതസങ്കേതത്തിൻ സായൂജ്യത്തിൻ അർഥം കൊള്ളുമീ ജീവിതം സുന്ദരം (കരളിലെ...)
Song video
Song information
Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്വാണി ജയറാം
Film/album: അക്കച്ചീടെ കുഞ്ഞുവാവ
Explore this song
- Singer: കെ ജെ യേശുദാസ്വാണി ജയറാം
- Film / album: അക്കച്ചീടെ കുഞ്ഞുവാവ
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ