Malayalam lyrics

കനകമുന്തിരി മലരു കൊണ്ടൊരു വീട്
കനവൊരുക്കിയ കതിരു കൊണ്ടൊരു വീട്
അഴകുകളിൽ പടവുകളിൽ ഒളി വിതറിയിതാ
നിറം നിറം ദിനം ദിനം (കനക..)

മോഹങ്ങൾ കുളിരോളങ്ങൾ തീരങ്ങളേറും കാലമിതാ
സൂനങ്ങൾ മണിദീപങ്ങൾ നിറ നാളങ്ങൾ ചൂടും വേളയിതാ
സുരഭിലമൊരു ജീവിതം
അതിലെഴും ഒരു ഗീതകം
ലയം ലയം ഒരേ ലയം
രഥം രഥം മനോരഥം (കനക..)

മേഘങ്ങൾ ഹിമവാഹങ്ങൾ തേന്മാരി പെയ്യും കാലമിതാ
രാഗങ്ങൾ നവ രാഗങ്ങൾ അകതാരിൽ തുളുമ്പും നേരമിതാ
മധുരിതമൊരു ജീവിതം
തരളതയതിനാമുഖം
വരം വരം തരും സുഖം
പ്രിയം പ്രിയം മനോവരം (കനക...)

Song video

Watch on YouTube

Song details

Music: ജെറി അമൽദേവ്

Film/album: ആളൊരുങ്ങി അരങ്ങൊരുങ്ങി