Malayalam lyrics

ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ
ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ.....
ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ
ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ
പാതിരാപ്പൂ ചൂടുന്നൂ.....
രാവിൽ ഹൃദയം നിറയെ പുളകം വിരിയുമീ (2)
ആനന്ദം പകരും യാമം, താരങ്ങൾ വിടരും യാമം
പൂമിഴികൾ തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം
ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ
ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ ചൂടുന്നൂ...
മാരൻ ചൊടിയിലണിയും മലരു പകരുമീ (2)
പൂങ്കാറ്റിൻ ഊഞ്ഞാലാടി, തേൻ കിനിയും ഗാനം പാടി
പൂന്തളിരിൻ പുടവയുമായി അരികിൽ വാ വാനമ്പാടീ
(ആതിരാ)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: മുല്ലനേഴി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: നാട്ട

Film/album: കയ്യും തലയും പുറത്തിടരുത്

Explore this song