Malayalam lyrics
കിഴക്കുണരും പക്ഷീ വിൺ തടാകങ്ങളിൽ വീണലിഞ്ഞു സൂര്യ കാന്തം പൂ ചൊരിഞ്ഞൂ സ്നേഹ മൌനം കിഴക്കുണരും പക്ഷീ പക്ഷീ പക്ഷീ പക്ഷീ പക്ഷീ. ഹേമരാഗം ചൂടുന്നൊരീവയൽ പൂവിനും സൂര്യോദയം ആത്മാവിൽ നിന്നൊരു സംഗീതം മുളങ്കാടുകൾ പാടുന്ന പോൽ ഹേമരാഗം ചൂടുന്നൊരീവയൽ പൂവിനും സൂര്യോദയം ആത്മാവിൽ നിന്നൊരു സംഗീതം മുളങ്കാടുകൾ പാടുന്ന പോൽ അനുരാഗ സങ്കൽപമഴകാർന്നു വിരിയുന്നൊരരുണാഭയാവുന്നൂ നീ അനുരാഗ സങ്കൽപമഴകാർന്നു വിരിയുന്നൊരരുണാഭയാവുന്നൂ നീ കിഴക്കുണരും പക്ഷീ പക്ഷീ പക്ഷീ പക്ഷീ പക്ഷീ. ശ്രീപരാഗം മൂടുന്നൊരീ മുകിൽച്ചാർത്തിനും വർണ്ണാന്തരം ജീവനിൽ നിറയുന്ന നിറഭംഗി ഉദയാംബര പൂങ്കവിൾ പോൽ ശ്രീപരാഗം മൂടുന്നൊരീ മുകിൽച്ചാർത്തിനും വർണ്ണാന്തരം ജീവനിൽ നിറയുന്ന നിറഭംഗി ഉദയാംബര പൂങ്കവിൾ പോൽ ഒരു നൂറു കുസുമങ്ങൾ ഉയിരാർന്നു ചിറകാർന്നു മണിവർണ്ണ ശലഭങ്ങളായ് ഒരു നൂറു കുസുമങ്ങൾ ഉയിരാർന്നു ചിറകാർന്നു മണിവർണ്ണ ശലഭങ്ങളായ് കിഴക്കുണരും പക്ഷീ വിൺ തടാകങ്ങളിൽ വീണലിഞ്ഞു സൂര്യ കാന്തം പൂ ചൊരിഞ്ഞൂ സ്നേഹ മൌനം കിഴക്കുണരും പക്ഷീ പക്ഷീ പക്ഷീ പക്ഷീ പക്ഷീ.
Song information
Music: രവീന്ദ്രൻ
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്
Film/album: കിഴക്കുണരും പക്ഷി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കിഴക്കുണരും പക്ഷി
- Composer: രവീന്ദ്രൻ
- Lyricist: കെ ജയകുമാർ