Malayalam lyrics
കാറ്റേ വാ വാ പൂമ്പാറ്റേ വാ കാറ്റിന്റെ കൈയിലെ കുളിരേ വാ കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...) ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ പൂവിലെ തേനുണ്ണാൻ വാ താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ പച്ച നെല്ലോല പട്ടിന്മേൽ ആടും പവിഴമണിക്കതിരേ വാ (കാറ്റേ..) മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ മാണിക്യപ്പൂ പെറ്റ കനിയായ് വാ കനിയിലെ തേൻ തുള്ളിയായ് വാ പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ പൊന്നരഞ്ഞാണിൽ ഞാനും കിങ്ങിണി മണി തുള്ളി വാ രാരീരാരോ രാരാരോ ആരീരാരോ ആരാരോ (കാറ്റേ..)
Song video
Song information
Music: വിദ്യാധരൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: എം ജി ശ്രീകുമാർ
Film/album: ഉത്തരകാണ്ഡം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ഉത്തരകാണ്ഡം
- Composer: വിദ്യാധരൻ
- Lyricist: ഒ എൻ വി കുറുപ്പ്