Malayalam lyrics
കാമിനീ സ്വപ്നദായിനീ രാഗിണീ അനുരൂപിണീ ലലലാലാലലാ... കാമിനീ സ്വപ്നദായിനീ രാഗിണീ അനുരൂപിണീ മണ്ണിൽ വന്ന മതിലേഖ നീ എന്നിൽ പെയ്യും മധുഹാരിണീ കവിളിലെ അരുണിമ ചൊടികളി- ലണിയുവാനണയുന്നു ഞാൻ അണയുന്നൂ ചേലെഴും സ്വപ്നമായ് മുന്നിൽ നീ നില്ക്കവേ ലലലാലാലലാ... ചേലെഴും സ്വപ്നമായ് മുന്നിൽ നീ നില്ക്കവേ ചുംബനത്തിൽ പൊതിയാൻ സ്പന്ദനങ്ങളറിയാൻ *പകരാൻ ഞാൻ കൊതിക്കും സമയം മാറിൽ വർണ്ണപ്പൊട്ടു തൊട്ടു നിന്റെ നാണം മാറ്റിടട്ടേ ഞാൻ കാമിനീ സ്വപ്നദായിനീ രാഗിണീ അനുരൂപിണീ ചേലെഴും പുഷ്പമായ് ലജ്ജയിൽ മുങ്ങവേ ലലലാലാലലാ... ചേലെഴും പുഷ്പമായ് ലജ്ജയിൽ മുങ്ങവേ വാരി നിന്നെ അണിയാൻ മാരമന്ത്രമുണർത്താൻ മാറിൽ നിന്നെ പടർത്താൻ മേനിയാകെ പൊതിയാൻ കള്ളിപെണ്ണേ നിന്നെ എന്റെ സ്വന്തമാക്കും ഞാൻ കാമിനീ സ്വപ്നദായിനീ രാഗിണീ അനുരൂപിണീ മണ്ണിൽ വന്ന മതിലേഖ നീ എന്നിൽ പെയ്യും മധുഹാരിണീ കവിളിലെ അരുണിമ ചൊടികളി- ലണിയുവാനണയുന്നു ഞാൻ അണയുന്നൂ.. കാമിനീ സ്വപ്നദായിനീ രാഗിണീ അനുരൂപിണീ
Song information
Music: എ ടി ഉമ്മർ
Lyricist: പൂവച്ചൽ ഖാദർ
Singer: ഉണ്ണി മേനോൻകോറസ്
Film/album: ഗസ്റ്റ് ഹൗസ്
Explore this song
- Singer: ഉണ്ണി മേനോൻകോറസ്
- Film / album: ഗസ്റ്റ് ഹൗസ്
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ