Malayalam lyrics

കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത്
ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത്
ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത്
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ (കാക്കേം കീക്കേം...)
കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം കാക്കപ്പൊന്‍‌ചിലമ്പ് (കാക്കേം കീക്കേം...)
 
 
അക്കരെപ്പച്ചപ്പൂഞ്ചേലഞൊറിയണ് കിക്കിളിക്കാറ്റ്
ആറ്റിനക്കരെ ഞാറ്റുവേലപ്പാട്ടുമൂളാന്‍ പോയല്ലോ
ആലില്‍ വീശിയാ ചിഞ്ചില്ലം തുള്ളണ് ചിത്തിരപ്പൂങ്കാറ്റ്
ആരോടും ചൊല്ലാതെ ആയിരംകാവിലെ പൂരം കാണാന്‍ പോയല്ലോ പിന്നേം കാ
ക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത് ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത്
ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത്
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ ഇ
ക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍ ഏതോ കാറ്റേതോ
കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത്

Song video

Watch on YouTube

Song information

Music: ജെറി അമൽദേവ്

Lyricist: മധു മുട്ടം

Singer: സുനന്ദകോറസ്

Film/album: എന്നെന്നും കണ്ണേട്ടന്റെ

Explore this song