Malayalam lyrics
ഓമനേ നീയൊരോമൽ ഭാവ ഗീതമോ കാതരേ നീയോരെൻ കിനാവിൻ കാവ്യമോ സ്നേഹ രാഗലോലമോ നിലാവിൻ സാന്ദ്രമോ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ (ഓമനേ നീയൊരോമൽ ) അനുപമമല്ലയോ പ്രിയ ചലനം ഒഴുകുമീ തെന്നലിൻ ലാസ്യ നടനം വൃന്ദാവനത്തിലെ രാഗമല്ലേ ശ്യാമ വർണ്ണൻറെ പ്രേയസ്സി രാധയല്ലേ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ(ഓമനേ നീയൊരോമൽ ) പരിഭവമെന്തിനീ മിഴിയിതളിൽ പ്രിയതരമല്ലയോ മധുര ഭാവം മന്വന്ദരങ്ങളായ് ഓമനേ നീ എന്നന്തരാത്മാവിൻ ദാഹമല്ലേ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ(ഓമനേ നീയൊരോമൽ )
Song information
Music: രവീന്ദ്രൻ
Lyricist: ശശി ചിറ്റഞ്ഞൂർ
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: ഗാനമേള
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഗാനമേള
- Composer: രവീന്ദ്രൻ
- Lyricist: ശശി ചിറ്റഞ്ഞൂർ