Malayalam lyrics

ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ
ഇരു കരളാം നാം ഒരു കരളായി ഗാനം പാടുന്നു
ഈ മണ്ണിൽ നാമിന്നു പോകുന്നിതാ
വസന്തമായ് സുഗന്ധമായ്
തീരാത്ത മോദവുമായ്
വസന്തമായ് സുഗന്ധമായ്
തീരാത്ത മോദവുമായ്
(ഒരു കടലോളം..)
മുന്നിൽ നൃത്തമാടിടുന്ന 
തോപ്പിൽ ചുറ്റിയോടിടുന്ന 
കാറ്റിൽ പാടുന്ന പൂമ്പാറ്റകൾ
പോകുന്നിതാ നമ്മൾ പോകുന്നിതാ
പോകുന്നിതാ രാഗമായ്
ഒരു പ്രേമഗീതം തഴുകുന്നു നമ്മെ
ഒരു പ്രേമഗീതം തഴുകുന്നു നമ്മെ
കുടമുല്ല പൂക്കൾ ചൂടി 
ഹാ തുള്ളിച്ചാടി ഇന്ന് (2)
ചിരിച്ചു നാം രസിച്ചു നാം
തീരാത്ത ദാഹവുമായ്  
(ഒരു കടലോളം..)
ഏതോ സ്വപ്നവാടിയൊന്നിൽ
മൂളും സ്വർഗ്ഗഗാനമായ്
പോകാം ആനന്ദപൂങ്കാറ്റുമായ്
ഓടുന്നിതാ നമ്മൾ തേടുന്നിതാ
ഓടുന്നിതാ ഓളവും
ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മെ 
ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മെ
അരിമുല്ലക്കാവിലെങ്ങോ 
ഹാ പുല്ലാങ്കുഴലൂതി (2)
പ്രസന്നമായ് പ്രഫുല്ലമായ്
തീരാത്ത മോഹവുമായ്  
(ഒരു കടലോളം..)

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ചുനക്കര രാമൻകുട്ടി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ലൗ സ്റ്റോറി

Explore this song