Malayalam lyrics

ഓ..ഓ..ഓ..
ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും
ഒഴുകും പുഴ പോലെ
ഇടയ്ക്കു തളിർക്കും ഇടയ്ക്കു വിളറും
ഇവിടെ ജീവിതങ്ങൾ ഓഹോ
ഇവിടെ ജീവിതങ്ങൾ ( ഒരിക്കൽ...)
ഇത്തിരി പോന്ന മനസ്സിനുള്ളിൽ
ഒത്തിരി മോഹങ്ങൾ
പൂവായ് കൊഴിയും കായായ് കൊഴിയും
ചിലതു കനിയാകും
കൊതിച്ചതെല്ലാം നേടിയൊരാളേ
തിരഞ്ഞു ഞാൻ വലഞ്ഞൂ (2)
ദൈവമല്ലോ അവൻ ദൈവമല്ലോ (2) (ഒരിക്കൽ..]
ഉള്ളിൽ വിരിയും പൂവുകളെല്ലാം
വാക്കായ് മണക്കില്ല
പിറക്കുമ്പോഴേ മരിക്കും ശിശുക്കൾ
ചിലർക്കു ബന്ധങ്ങൾ
പറഞ്ഞതെല്ലാം ചെയ്യുന്നൊരാളേ
തിരഞ്ഞു ഞാൻ കുഴഞ്ഞു (2)
ദൈവമല്ലോ അവൻ ദൈവമല്ലോ (2)(ഒരിക്കൽ..)

Song video

Watch on YouTube

Song information

Music: ശങ്കർ ഗണേഷ്

Lyricist: ശ്രീകുമാരൻ തമ്പി

Singer: കെ ജെ യേശുദാസ്

Film/album: മൃഗയ

Explore this song