Malayalam lyrics
ഏതോ കിളിനാദമെൻ കരളിൽ മധുമാരി പെയ്‌തു.... ആ രാഗമാധുരി ഞാൻ നുകർന്നൂ അതിലൂറും മന്ദ്രമാം ശ്രുതിയിൽ അറിയാതെ പാടീ പാടീ പാടീ (ഏതോ) ഇടവപ്പാതിയിൽ കുളികഴിഞ്ഞു കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ- ളിഞ്ഞുനോക്കും കൈതപ്പൂപോലെ ആരെയോ തിരയുന്ന സഖിയും പാതയിൽ ഇടയുന്ന മിഴിയും ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം (ഏതോ) കനവിൻ പാതയിൽ എത്ര ദിനങ്ങൾ നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ- പ്പൈങ്കിളിയെപ്പോലെ (കനവിൻ) വന്നവൾ മനസ്സിൽ പകർന്നു പ്രണയമാം തേനോലും മൊഴിയും ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം (ഏതോ)
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഹരി കുടപ്പനക്കുന്ന്
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: മഹസ്സർ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മഹസ്സർ
- Composer: രവീന്ദ്രൻ
- Lyricist: ഹരി കുടപ്പനക്കുന്ന്