Malayalam lyrics

എൻ ജീവനിൽ മൺവീണയിൽ  നാദാഞ്ജലി
നിൻ മിഴിയിൽ ദീപാഞ്ജലി (2)
മൂവന്തി തൻ ആത്മാവിൽ ആരിന്നു പൂവിതറി (2) (എൻ ജീവനിൽ...)

ഇതിലേ വർണ്ണ മാധവം
തന്നേ പോയ സൗരഭം
ഒരു നിർവൃതിയായ് ഒരു കാറ്റലയായ്
എന്നെ പുൽകാൻ പോന്നുവോ (2)
എന്റെ കിനാവിൻ ഇതളുകളിൽ
പനിനീരാകാൻ പോന്നുവോ (2) [ എൻ ജീവനിൽ..]

കായൽ തിരകൾ പാടുമീ
പാട്ടിൻ തോണിയേറി
ഒരു നിർവൃതിയായ് ഒരു പൂവിതളായ്
ഒഴുകാൻ കൂടെ പോരുമോ (2)
കൊതുമ്പു തോണിയിൽ ഇരുന്നു നീ
ഒരു കഥ പറയാൻ പോരുമോ(2) [എൻ ജീവനിൽ..]

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: കെ ജയകുമാർ

Singer: കെ ജെ യേശുദാസ്വാണി ജയറാം

Film/album: മലരും കിളിയും

Explore this song