Malayalam lyrics
എന്റെ മനസ്സൊരു മന്ദാരമലരി എന്റെ കനവൊരു സിന്ദൂരക്കുരുവി നിന്റെ തഴുകലിനാനന്ദമരുളി എന്നിൽ നിറയുക ആലോലമൊഴുകി എന്റെ മനസ്സൊരു മന്ദാരമലരി എന്റെ കനവൊരു സിന്ദൂരക്കുരുവി സ്വർഗ്ഗീയ നിമിഷങ്ങൾ തേന്മഴ പെയ്യവേ പൊന്നിന്റെ ചഷകങ്ങൾ നിറച്ചു വരൂ എൻ മോഹകണികകൾ നാദങ്ങളണിയവേ അജ്ഞാതനിലയങ്ങൾ തുറന്നു തരൂ എന്റെ മനസ്സൊരു മന്ദാരമലരി എന്റെ കനവൊരു സിന്ദൂരക്കുരുവി എന്നുള്ളിൽ കുളിരുമായ് പുളകങ്ങളുതിരവേ ഇന്നെന്റെ മേനിയെ നീ പൊതിയൂ ചൂടുള്ള ചൊടികളിൽ പൂപോലെ വിടരുവാൻ ഒന്നെന്നെ സദയം നീ അനുവദിക്കൂ എന്റെ മനസ്സൊരു മന്ദാരമലരി എന്റെ കനവൊരു സിന്ദൂരക്കുരുവി നിന്റെ തഴുകലിനാനന്ദമരുളി എന്നിൽ നിറയുക ആലോലമൊഴുകി എന്റെ മനസ്സൊരു മന്ദാരമലരി എന്റെ കനവൊരു സിന്ദൂരക്കുരുവി
Song video
Song information
Music: രാജസേനൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്ര
Film/album: ഒന്ന് രണ്ട് മൂന്ന്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഒന്ന് രണ്ട് മൂന്ന്
- Composer: രാജസേനൻ
- Lyricist: പൂവച്ചൽ ഖാദർ