Malayalam lyrics

ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഹേമന്തരാവിന്‍ മണിയറയില്‍
ഈ ഹേമന്തരാവിന്‍ മണിയറയില്‍
ഇന്നെന്റെ ആദ്യരാത്രിയല്ലേ
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ

ഈ പുഴയോരത്തു പാതിരാവില്‍
വെള്ളിവിരിയ്ക്കുവാന്‍ ഈ വഴിവന്നത്
പൂനിലാവോ നിന്റെ പുഞ്ചിരിയോ (2)
പൂര്‍ണ്ണേന്ദുവോ പെണ്ണിന്റെ മാറിലെ
പാലൊളി പൂമ്പട്ടു ചേലയല്ലേ
അത് പാലൊളിപ്പൂമ്പട്ടു ചേലയല്ലേ
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ

പൂമഴപെയ്യുന്ന വീഥിയാകെ
സ്വാഗതമോതുവാന്‍ പാട്ടുകള്‍ പാടുവാന്‍
വന്നതാരോ മധുചന്ദ്രികയോ (2)
രാഗാര്‍ദ്രയായ് മണവാട്ടിയായെന്നും
മാറില്‍ മയങ്ങുന്ന പാട്ടുകാരി
നിന്റെ മാറില്‍ മയങ്ങുന്ന പാട്ടുകാരി   

ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഹേമന്തരാവിന്‍ മണിയറയില്‍
ഈ ഹേമന്തരാവിന്‍ മണിയറയില്‍
ഇന്നെന്റെ ആദ്യരാത്രിയല്ലേ
ലാലാലലാല

Song video

Watch on YouTube

Song information

Music: രഘു കുമാർ

Lyricist: ഷിബു ചക്രവർത്തി

Singer: എസ് ജാനകിഉണ്ണി മേനോൻ

Film/album: ആയിരം കണ്ണുകൾ

Explore this song