Malayalam lyrics

ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
ഇന്ദീവരനയനനെ കണ്ടു
ചന്ദ്രോദയം കണ്ടു ചന്തത്തിലങ്ങനെ
ചെന്താമരാക്ഷനെ കണ്ടു
ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
ഇന്ദീവരനയനനെ കണ്ടു
നിര്‍മ്മാല്യം കണ്ടു
നിര്‍ന്നിമേഷാക്ഷനായ്
നമ്രശിരസ്കനായ് നില്‍ക്കെ
മന്ത്രധ്വനികളില്‍ നൂപുരം മീട്ടുന്ന
സോപാനസംഗീതം കേട്ട്
ഹര്‍ഷപുളകിതനായ് നില്‍ക്കും
കണ്ണന്റെ മുരളീഗാനത്താലെന്‍ -ഹൃത്തില്‍
ഹര്‍ഷോന്മാദം കൊണ്ടു നിറഞ്ഞു
ഹര്‍ഷോന്മാദം കൊണ്ടു നിറഞ്ഞു
ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
ഇന്ദീവരനയനനെ കണ്ടു
തിങ്കള്‍‌ത്തെളിനീരിലാറാടും ഭഗവാന്റെ
തങ്കവിഗ്രഹം ഞാന്‍ കണ്ടു
വിശ്വപ്രകൃതിയില്‍ വീണ മീട്ടുന്ന
നാരായണീയം കേട്ട്
ഹര്‍ഷപുളകിതനായ് നില്‍ക്കും
കണ്ണന്റെ മുരളീഗാനത്താലെന്‍ -ഹൃത്തില്‍
ഹര്‍ഷോന്മാദം കൊണ്ടു നിറഞ്ഞു
ഹര്‍ഷോന്മാദം കൊണ്ടു നിറഞ്ഞു
ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
ഇന്ദീവരനയനനെ കണ്ടു
ആ.....

Song video

Watch on YouTube

Song details

Music: കൊടകര മാധവൻ

Film/album: പഞ്ചവാദ്യം