Malayalam lyrics
ആരെയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണു നീ നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും ) കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ (ആരെയും ഭാവഗായകനാക്കും ) നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്) മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ (ആരെയും ഭാവഗായകനാക്കും )
Song video
Song information
Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: നഖക്ഷതങ്ങൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നഖക്ഷതങ്ങൾ
- Composer: ബോംബെ രവി
- Lyricist: ഒ എൻ വി കുറുപ്പ്