Malayalam lyrics

ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ കുട്ടികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ കുട്ടികളേ
വേണ്ടല്ലോ മാസ്റ്ററേ ഞങ്ങളേ വിട്ടേരെ
പോവല്ലേ രാഘവാ കുട്ടപ്പാ തങ്കപ്പാ
എന്നാലിനി നിങ്ങള്‍ക്കേകുവാന്‍ പോകുന്ന
ഉപ്പുമാവും റവേം ഒട്ടും കുറയ്ക്കില്ല അയ്യയ്യാ
ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ കുട്ടികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ കുട്ടികളേ
പണ്ടുപണ്ടു പണ്ടൊരിക്കല്‍ ഒരുകുറുക്കന്‍ പോയ്
വേഷമൊക്കെ മാറ്റിവന്നു കാട്ടുരാജാവായ്
ഏയ് കള്ളക്കഥ
അല്ലാ സത്യമായിട്ടും
എന്നിട്ട് ?
ഏറെക്കാലം കഴിഞ്ഞു പിന്നെ ഓടിപാവം അറിഞ്ഞുലോകം
അന്നൊരു നാളില് കൂട്ടുകാര്‍ കൂവുമ്പം
ഓര്‍ക്കാതെ പാവവും കൂവിപ്പോയ് കൂട്ടത്തില്‍ അയ്യയ്യോ
ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ കുട്ടികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ കുട്ടികളേ
ലാലാലാലാലല്ലാ....
അങ്ങനിന്നുമെത്രയെത്ര വ്യാജവേഷക്കാര്‍
നാട്ടിലൊക്കെ ചുറ്റിയിന്നും കറങ്ങിടുന്നുണ്ട്
ഏതു കാലോം നിങ്ങളൊന്നായ്
പാവമെന്നെ കൈവിടല്ലേ
തെറ്റുകള്‍ കുറ്റങ്ങള്‍ ഒട്ടേറെ ചെയ്താലും
നിങ്ങളെ ഞാനിനി തല്ലില്ല കട്ടായം അയ്യയ്യാ
ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ കുട്ടികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ കുട്ടികളേ
ലാലാലാലാലല്ലാ....അയ്യയ്യാ

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ചുനക്കര രാമൻകുട്ടി

Singer: കെ ജെ യേശുദാസ്കോറസ്

Film/album: ദൂരെ ദൂരെ ഒരു കൂടു കൂട്ടാം

Explore this song